1700 വര്‍ഷം പഴക്കമുള്ള മുട്ട: ഉള്ളിലെ വസ്തു കണ്ട് ഞെട്ടി ഗവേഷകര്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല വസ്തുക്കളും വര്‍ഷങ്ങള്‍ക്കിപ്പുറം ഗവേഷണലോകം കണ്ടെത്താറുണ്ട്. ഇവയില്‍ ഏറ്റവും പുതിയതായി കണ്ടെത്തിയത് 1700 വര്‍ഷം പഴക്കമുള്ള ഒരു മുട്ടയാണ്.

യുകെയിലെ ബക്കിംഗ്ഹാംഷെയറില്‍ നിന്നാണ് 1700 വര്‍ഷം പഴക്കമുള്ള കോഴി മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയത്. എന്നാല്‍ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തയത് മുട്ടയായിരുന്നില്ല. ഇത്രയധികം വര്‍ഷം ഭൂമിക്കടിയില്‍ ഇരുന്നിട്ടും മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിട്ടില്ല എന്നുള്ള വസ്തുതയായിരുന്നു. എന്നാല്‍ ഇത് കോഴിമുട്ട തന്നെയാണോ എന്നതായിരുന്നു മറ്റുചില ഗവേഷകരുടെ സംശയം.

പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ഈ കണ്ടെത്തല്‍. മഞ്ഞക്കുരു, ആല്‍ബുമിന്‍ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോട് കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടേതാണ് കണ്ടെത്തിയ മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകള്‍ക്കുമുമ്ബ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച്‌ കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. വെള്ളം നിറഞ്ഞ കുഴിയില്‍ നിന്നാണ് 1.5 ഇഞ്ച് (4 സെന്റീമീറ്റര്‍) വീതിയുള്ള മുട്ടകള്‍ വെള്ളം നിറഞ്ഞ ഒരു കുഴിയില്‍ നിന്നാണ് കണ്ടെത്തിയത്.

ഡിജിബി കണ്‍സര്‍വേഷനിലെ പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്‌ബോണ്‍-ബ്രാൗണ്‍ ആണ് ഈ കണ്ടെത്തലിന് പ്രധാന പങ്ക് വഹിച്ചത്. മുട്ടയുടെ തുടര്‍ പഠനങ്ങള്‍ക്കായി അദ്ദേഹം കെന്റ് സര്‍വകലാശാലയിലേക്ക് തിരിച്ചു. മൈക്രോ സിടി സ്‌കാന്‍ പരിശോധനയിലൂടെയാണ് മുട്ടയുടെ ഉള്ളില്‍ ദ്രാവകം ഉള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചത്. മുട്ടയ്ക്ക് റോമക്കാരുടെ ഇംഗ്ലണ്ട് ആക്രമണ കാലത്തോളം പഴക്കമുണ്ടെന്നും ഇത് റോമില്‍ നിന്നും കൊണ്ടുവന്ന കോഴിമുട്ടകളാണെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഇത് അംഗീകരിക്കുന്നില്ല.

spot_img

Related Articles

Latest news