ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം : 18 മരണം

അഹമ്മദാബാദ്​: ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു. ശനിയാഴ്​ച പുലർച്ചെ ബറൂച്ചിലാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 50ഓളം മറ്റ്​ രോഗികളെ രക്ഷിച്ചു.

 

കോവിഡ്​ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 12 പേരുടെ മരണമാണ്​ നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന്​​ എസ്​.പി രാജേന്ദ്രസിൻഹ്​ ചുഡാസന അറിയിച്ചു. 50 പേരെ രക്ഷപ്പെടുത്തി. 18 പേർ വരെ മരിച്ചിട്ടുണ്ടെന്നാണ്​ സൂചനയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്​ച പുലർച്ചെ ഒരു മണിയോടെയാണ്​ കോവിഡ്​ വാർഡ്​ സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിൽ തീപിടത്തമുണ്ടായതെന്ന്​ ഫയർ​ഫോഴ്​സ്​ ഉദ്യോഗസ്ഥൻ ശൈലേഷ്​ സാൻസിയ പറഞ്ഞു.

തീപിടിത്തത്തി​െൻറ കാരണം വ്യക്​തമായിട്ടില്ല. ഒരു മണിക്കൂറനകം തന്നെ തീയണക്കാൻ സാധിച്ചിട്ടുണ്ട്​. രോഗികളെ ഉടൻ തന്നെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയെന്നും അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news