ഖത്തർ ലോകകപ്പ് : വളണ്ടിയർ രംഗത്ത് സാന്നിധ്യമായി കൊടിയത്തൂർകാർ

 

കൊടിയത്തൂർ : ഒരു മാസത്തോളമായി ലോകകപ്പ്‌ മാത്രമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കുള്ളത്‌‌. ഇഷ്ട്ട രാജ്യങ്ങളുടെയും കളിക്കാരുടെയും കൊടികളും ജേഴ്സികളുമായി ഖത്തറിലെ ഗാലറികളിൽ മലയാളികളുടെ സാനിധ്യം നിറഞ്ഞു നിൽക്കുകയാണ് .ലോകകപ്പ്‌ സംഘാടനത്തിലും നടത്തിപ്പിലും പ്രധാന പങ്ക്‌ വഹിക്കുന്ന നിരവധി മലയാളികളുണ്ട്‌. അതിൽ പ്രധാനമായുള്ളവരാണ് വളണ്ടിയർമാർ . കളി കാണാനെത്തുന്നവരെ പുഞ്ചിരിയുമായി സ്വാഗതം ചെയ്ത്‌ വേണ്ട സഹായങ്ങൾ ചെയ്ത്‌ കൊടുക്കുക എന്നതാണ് ഓരോ വളണ്ടിയറുടെയും കടമ. ഇത് കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിൽ മത്സരിക്കുകയാണ് ഓരോ മലയാളി വളണ്ടിയറും .യുവാക്കളായ വളണ്ടിയർമാരിൽ പതിനഞ്ചോളം കൊടിയത്തൂർ സ്വദേശികളും ഉൾപ്പെടുന്നു .ഖത്തറിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായ ഇവർ ഹോസ്പിറ്റാലിറ്റി, മീഡിയ , ഗതാഗതം ഓപ്പറേഷൻ സപ്പോർട്ട്‌, മറ്റു സേവന മേഖലകളാണ് വളണ്ടിയറായി സേവനമനുഷ്ടിക്കുന്നത്‌.

ഫിഫ ക്ലബ്‌ വേൾഡ് കപ്പിന് പുറമെ അറബ്‌ കപ്പ്‌, ലോക അത്ലറ്റിക്സ്‌ ചാമ്പ്യൻ ഷിപ്,ക്ലബ് ഫുട്‌ബോൾ തുടങ്ങി ഖത്തറിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വിവിധ കായിക പരിപാടികളിൽ സജീവമായിരുന്നു ഈ കൊടിയത്തൂർ വളണ്ടിയർമാർ .പി.പി. ഇല്യാസ് നജ്മുൽ ,റഫീഖ് ,സിറാജ് പുതുക്കുടി,തുഫൈൽ ,എം.കെ.യാസർ, അനസ്, അജ്മൽ,ഹിജാസ് ശാക്കിർ, ഷമീർ,മുഹമ്മദലി എന്നീ കൊടിയത്തൂർ സ്വദേശികളാണ് വിവിധ മേഘലകളിൽ വളണ്ടിയറായി സേവനം ചെയുന്നത് . ലോകകപ്പിന്റെ ഭാഗമകാൻ സാധിച്ചതിലും,വിവിധ ടീമുകൾക്കൊപ്പം പ്രവർത്തിക്കാനായതും വിവിധ രാജ്യക്കാരെ സ്വീകരിക്കാൻ സാധിച്ചതിലുമുള്ള സന്തോഷത്തിലാണ് ഈ സേവകരായ കൊടിയത്തൂർക്കാർ. സേവന രംഗത്ത് സംഭാവനകൾക്ക്‌ കൊടിയത്തൂർ സർവ്വീസ്‌ ഫോറം ഖത്തറിന്റെ അംഗങ്ങൾ കൂടിയാണ് ഇവർ.

spot_img

Related Articles

Latest news