‘നഗ്നരായി 2500 പേര് കടല്‍ത്തീരത്ത് ഒത്തുകൂടി’, കേള്‍ക്കുമ്ബോള്‍ എല്ലാവര്ക്കും അതിശയം ഉണ്ടാകുമല്ലേ… ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് ഏവരെയും അതിശയിപ്പിക്കുന്ന ഈ ഒത്തുചേരല്‍ നടന്നത്.
എന്തിനെന്നാകും നിങ്ങളെല്ലാവരും ചിന്തിക്കുന്നത്. എങ്കിലിനി കാര്യത്തിലേക്കുവരാം.
സ്കിന്‍ ക്യാന്‍സര്‍ മൂലം ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 2500ലധികം പേരാണ്. വര്‍ഷംതോറും കാന്‍സര്‍ രോഗികളുടെ എണ്ണം ഓസ്ട്രേലിയയില്‍ കൂടിവരുന്നു. സ്കിന്‍ കാന്‍സറിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു നഗ്നരായി 2500 പേര് സിഡ്നിയിലെ കടപ്പുറത്ത് ഒത്തുചേര്‍ന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്കിന്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സൂര്യകിരണങ്ങളില്‍ നിന്നുള്ള റേഡിയേഷനാണ് സ്കിന്ക്യാന്സറിന് കരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍.