മകളുടെ വിവാഹത്തിന് കഷ്ടപ്പെട്ടുണ്ടാക്കിയ മുതൽ, വിവാഹ തലേന്ന് നഷ്ടപ്പെട്ടത് 30 പവൻ സ്വർണ്ണം, സംഭവം കോഴിക്കോട്

നാദാപുരം: കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച് വെച്ച സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.

വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക് ശേഷമാണ് ആഭരണങ്ങൾ നഷ്ടമായ വിവരം വീട്ടുകാർ അറിയുന്നത്. വളയം രാത്രി പത്ത് മണിക്കിടയിൽ ആഭരണങ്ങൾ വീട്ടിലെത്തിയ വിരുന്ന് കാർക്ക് കാണിച്ച് കൊടുത്തിരുന്നു. ആഭരണങ്ങൾ കാണാതായതിന് പിന്നാലെ വീട്ടുകാർ വളയം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പുലർച്ചെ നാല് മണിയോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു.

ഡോഗ്, വിരലടയാള വിദഗ്ദരുടെ സേവനം തേടിയിട്ടുണ്ടെന്ന് വളയം എസ് ഐ പറഞ്ഞു. പോലീസ് വീട്ടുകാരിൽ നിന്ന് മൊഴി രേഖപ്പെടുത്തി. എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നു.

spot_img

Related Articles

Latest news