48000 കോടി ചെലവിൽ ഇന്ത്യ 83 തേജസ് സ്വന്തമാക്കും

ഇന്ത്യ പ്രാദേശീയമായി വികസിപ്പിച്ച എൽ സി എ (ലൈറ്റ് കോംബാറ്റ് അയർക്രാഫ്ട്) തേജസ് വിമാനങ്ങൾക്കുള്ള കരാർ ഉറപ്പിച്ചു. 83 വിമാനങ്ങൾ 48000 കൊടിക്കാണ് ഇന്ത്യ സ്വന്തമാക്കുക. ബംഗളുരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ വച്ചാണ് കരാറിൽ ഒപ്പിട്ടത് .

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് വികസിപ്പിച്ചതാണ് ഒറ്റ എൻജിനുള്ള ഈ യുദ്ധ വിമാനം. ഇത്രവലിയ തുകക്കുള്ള ഒരു കരാർ പ്രാദേശീയമായി പ്രതിരോധ മന്ത്രാലയം ഏർപ്പെടുന്നത് ഇതാദ്യമായിരിക്കും.പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി, ഡയറക്ടർ ജനറൽ വി എൽ കാന്ത, എച് എ എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ മാധവന് കരാർ കൈമാറി. പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം .

spot_img

Related Articles

Latest news