സാമ്പത്തിക മേഖലകളിൽ സ്വദേശികളെ പ്രാപ്തരാക്കണം

23 -01 -2021
മനാമ : രാജ്യം സാമ്പത്തികരംഗത്തു സമഗ്രമായ പുരോഗതി ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ടു പോവുകയാണ്. സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യവും നൈപുണ്യനും വർധിപ്പിക്കേണ്ടതുണ്ട് .
ബഹ്‌റൈൻ സാമൂഹ്യ ക്ഷേമ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫൈനാൻസുമായി സാമൂഹ്യ ക്ഷേമ വകുപ്പ് ഉണ്ടാക്കിയ MOU കാലാവധി മൂന്ന് മാസം കൂടി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത് .
സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഗവർണർ റഷീദ് മുഹമ്മദ് അൽ മിറാജി , BIBF ഡയറക്റ്റർ ജനറൽ അഹമ്മദ് അബ്ദുൽ ഗനി അൽ ഷെയ്ഖ് തുടങ്ങിയവർ പങ്കെടുത്തു. MOU BIBF ഡയറക്ടർ ജനറലും തൊഴിൽ മന്ത്രാലയ വക്താവ് അഹമ്മദ് ജാഫർ അൽ ഹൈക്കിയും ഒപ്പുവച്ചു.
spot_img

Related Articles

Latest news