കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ നടത്തും.
ഏപ്രിൽ അഞ്ച്
മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവ് വരെ – രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.
കാലിക്കടവ് നിന്ന് മഞ്ചേശ്വരം വരെ – രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, രാവിലെ 8 മണി എന്നീ സമയങ്ങളിൽ ബസ് പുറപ്പെടും.
ചിറ്റാരിക്കലിൽ നിന്ന് കാഞ്ഞങ്ങാടേക്ക് – രാവിലെ 6.30, 7 മണി, 7.30, 8 മണി, 8.30, രാവിലെ 9 മണി എന്നീ സമയങ്ങളിൽ ബസ് പുറപ്പെടും.
ഏപ്രിൽ ആറ്
മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്ക് – രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.
കാലിക്കടവ് നിന്ന് മഞ്ചേശ്വരത്തേക്ക് – രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.
കാഞ്ഞങ്ങാട് നിന്ന് ചിറ്റാരിക്കലിലേക്ക് – രാത്രി 9, 9.30, 10 മണി, 10.30,11 മണി, 11.30 വരെ ബസുകൾ സർവീസ് നടത്തും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകൾ ഉറപ്പു വരുത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശം നൽകി.