പല്ലുവേദന ശമിപ്പിക്കാൻ വീട്ടു വൈദ്യം

പല്ലു വേദനയുടെ കാരണങ്ങള്‍ അനവധിയാണ്. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങി പലതും. രണ്ട് ദിവസത്തില്‍ കൂടുതല്‍ പല്ലു വേദന നിൽക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമായേക്കാം. എന്നാൽ പല്ലുവേദനയുടെ തുടക്കത്തില്‍ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില എളുപ്പവഴികള്‍ ഉണ്ട്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം ഉപയോഗിച്ച്‌ വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാന്‍ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായ കുടിച്ചാല്‍ വേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി ചവച്ചരച്ച്‌ കഴിക്കുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

വെള്ളരിയ്ക്ക

വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കിഅല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത്  വേദനയെ ഇല്ലാതാക്കുന്നു.

ഗ്രാമ്പൂ

ഗ്രാമ്പൂ പല്ലുവേദന നിയന്ത്രിക്കുകയും വീക്കം ശമിപ്പിക്കുകയും ചെയ്യും. ഗ്രാമ്പൂ ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുന്നത് പല്ലുവേദന അകറ്റാന്‍ സഹായിക്കും. ഒരു സ്പൂൺ വെളിച്ചെണ്ണയും ​ഗ്രാമ്പ് പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.

ടീ ബാഗ്

ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ഇലകള്‍ക്കുള്ളിലെ നീരിന് വായ്ക്കകത്തുള്ള അണുക്കളെ നശിപ്പിക്കാനും പല്ലുകളുടെ ശോഷണം തടുക്കാനും കഴിവുണ്ട്. വേദനയുള്ള ഭാഗത്ത് പുരട്ടി ചെറുതായി തടവിയാല്‍ നല്ല കുറവുണ്ടാകും.

ഉള്ളി

ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും.

വിക്സ്

വിക്‌സ് കവിളിന് പുറത്ത് തേച്ച് കിടക്കുക.  ഉടന്‍ തന്നെ പല്ല് വേദന പോകും.

ഐസ്

വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ പല്ല് വേദനക്ക് ആശ്വാസം നല്‍കും.

 

spot_img

Related Articles

Latest news