ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും.

ഏപ്രിൽ അഞ്ച്

മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവ് വരെ –  രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.

കാലിക്കടവ് നിന്ന് മഞ്ചേശ്വരം വരെ – രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, രാവിലെ 8 മണി എന്നീ സമയങ്ങളിൽ ബസ് പുറപ്പെടും.

ചിറ്റാരിക്കലിൽ നിന്ന് കാഞ്ഞങ്ങാടേക്ക് – രാവിലെ 6.30, 7 മണി, 7.30, 8 മണി, 8.30, രാവിലെ 9 മണി എന്നീ സമയങ്ങളിൽ ബസ് പുറപ്പെടും.

ഏപ്രിൽ ആറ്

മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്ക് – രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.

കാലിക്കടവ് നിന്ന് മഞ്ചേശ്വരത്തേക്ക് – രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും.

കാഞ്ഞങ്ങാട് നിന്ന് ചിറ്റാരിക്കലിലേക്ക് – രാത്രി 9, 9.30, 10 മണി, 10.30,11 മണി, 11.30 വരെ  ബസുകൾ സർവീസ് നടത്തും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകൾ ഉറപ്പു വരുത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശം നൽകി.

spot_img

Related Articles

Latest news