ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസംഗ മത്സരം സംഘടിപ്പിച്ചു,റിജോ ഡോമിനിക്കോസ് ഒന്നാം സ്ഥാനം നേടി; ലാലു വർക്കിക്ക് രണ്ടാം സ്ഥാനം

റിയാദ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതചരിത്രവും രാഷ്ട്രീയ സംഭാവനകളും വിഷയമാക്കിയ മത്സരം റിയാദിലെ ബത്ഹ സബർമതിയിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.

എറണാകുളം ജില്ലയിൽ നിന്നുള്ള റിജോ ഡോമിനിക്കോസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ലാലു വർക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹാറൂൺ റഷീദും മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് കല്ലിങ്ങലും മൂന്നാം സ്ഥാനം പങ്കിട്ടു.

ഇന്ദിരാഗാന്ധിയുടെ ജീവിതം, രാഷ്ട്രീയ പ്രവർത്തനം, രാജ്യത്തിന്റെ പുരോഗതിക്കായി അവർ നൽകിയ സംഭാവനകൾ, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അവരുടെ സ്ഥാനം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി മത്സരാർത്ഥികൾ മികച്ച പ്രസംഗങ്ങൾ അവതരിപ്പിച്ചു.

നസറുദ്ദീൻ വി.ജെ., അഡ്വ. എൽ.കെ. അജിത്ത് കുമാർ, നാദിർഷാ റഹ്മാൻ, നൗഫൽ പാലക്കാടൻ എന്നിവർ വിധികർത്താക്കളായി. മത്സരാർത്ഥികളുടെ പ്രസംഗത്തിന്റെ ഉള്ളടക്കം, അവതരണശൈലി, വ്യക്തത, വിഷയത്തോടുള്ള സമീപനം എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ വിജയികളെ കണ്ടെത്തുക പ്രയാസകരമായിരുന്നുവെന്ന് വിധികർത്താക്കൾ പറഞ്ഞു.

റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, നിഹാസ് പാലക്കാട്, റസാഖ് ചാവക്കാട്, അജ്നാസ്, അശ്റഫ് കായംകുളം, നിയാഫ് വലിയത്ത്, മുജീബ് ചാവക്കാട്, രാജീവ് സാഹിബ് എന്നിവരുടെ പ്രകടനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, അശ്റഫ് മേച്ചേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇന്ദിരാഗാന്ധിയുടെ ഓർമകളും രാഷ്ട്രീയ സംഭാവനകളും പുതുതലമുറയിലേക്ക് പകരുന്നതിനും പ്രവാസി സമൂഹത്തിനിടയിൽ അവരുടെ ജീവിതവും പ്രവർത്തനങ്ങളും കൂടുതൽ ചർച്ച ചെയ്യുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ വിലയിരുത്തി.

spot_img

Related Articles

Latest news