വോട്ട് ബോധവത്കരണ വീഡിയോ വൈറലാകുന്നു

മലപ്പുറം ഇന്‍ഫര്‍മേര്‍ഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസ് തയ്യാറാക്കിയ വോട്ട് ബോധവത്കരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വോട്ടവകാശം വിനിയോഗപ്പെടുത്താന്‍ പൊതു ജനത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വയോധികര്‍ പോലും വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ ഇതിലൊന്നും കാര്യമില്ലെന്ന മട്ടിലിരിക്കുന്ന യുവാക്കളെ ബോധവത്കരിക്കുന്ന രീതിയിലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. നമ്മളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുക എന്നത് ഒരു അവകാശം മാത്രമല്ല അധികാരം കൂടിയാണ് എന്ന സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബുവിന്റെ ആശയമാണ് വീഡിയോയ്ക്ക് പിന്നില്‍. കര്‍ഷകരായ കേളപ്പേട്ടനിലൂടെയും കുഞ്ഞോലമ്മയിലൂടെയുമാണ് വീഡിയോ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ബനാനാ സ്റ്റോറീസ് ടീമാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വേണ്ടി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പാഴാക്കരുത് ഒരു വോട്ടും. വോട്ടവകാശം വിനിയോഗിക്കൂ, ജനാധിപത്യം വിജയിക്കട്ടെ. കരുത്തുറ്റ ജനാധിപത്യത്തിന് വിലയേറിയ ഓരോ വോട്ടും രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുക. ജനാധിപത്യം പണാധിപത്യത്തിന് വഴി മാറാതിരിക്കാന്‍ കാവലാളാകേണ്ടത് നമ്മളാണ്, നമുക്ക് വോട്ട് ചെയ്യാം, നല്ലൊരു നാളേക്കായി, നമ്മുടെ നാടിന് വേണ്ടി എന്നീ സന്ദേശങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news