ആലപ്പുഴ ബൈപ്പാസിലെ ടോള്‍പിരിവ് കേന്ദ്രം വാഹനം ഇടിച്ച്‌ തകര്‍ന്നു

ആലപ്പുഴ : ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്പിരിവ് കേന്ദ്രം വാഹനം ഇടിച്ച്‌ തകര്ന്നു. കൊമ്മാടിയില് സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളില് ഒന്നാണ് തകര്ന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.
പുലര്ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ടോള് ബൂത്തിലെ കൗണ്ടറുകളില് ഒന്ന് പൂര്ണമായും തകര്ന്നു. ടോള് പിരിവ് തുടങ്ങാത്തതിനാല് ബൂത്തില് ജീവനക്കാര് ആരും ഉണ്ടായിരുന്നില്ല. ടോള് ബൂത്തില് സി സി ടി വി ഇല്ലാത്തതിനാല് ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം.
ടോള് ബൂത്തില് നാല് ട്രാക്കുകള് ഉള്ളതില് രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നല്കിയിരുന്നത്.
വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോള് അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങള് കൂട്ടിയിടിച്ച്‌ ബൈപ്പാസില് അപകടം ഉണ്ടായിരുരുന്നു. ഡിവൈഡര് അടക്കം സ്ഥാപിച്ച അപകടങ്ങള് കുറയ്ക്കാന് നടപടിയെടുക്കുമെന്ന് മോട്ടോര് വാഹന വകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്വഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്ഷണം.
മീഡിയ വിങ്സ്, ആലപ്പുഴ
spot_img

Related Articles

Latest news