കോസ്‌മോകാര്‍ട്ട് : പെർഫ്യൂം വിപണിയിൽ ഒരു വേറിട്ട സ്റ്റാർട്ട് അപ്പ്

കൊച്ചി : രാജ്യത്തെ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഐ ടി, സോഫ്റ്റ് വെയര്‍ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സുഗന്ധ തൈലങ്ങളുടെയും സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെയും വിപണി കീഴടക്കാൻ ഒരു വേറിട്ട സ്റ്റാർട്ട് അപ്പ്. മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമായ കോസ്‌മോകാര്‍ട്ട് കമ്മോഡിറ്റീസ് ആണ് പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. സിനിമാതാരം അഹാന കൃഷ്ണ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ആദ്യത്തെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുകയും ചെയ്തു.

‘പൊമ്മ’, ‘ഹാപ്പി ലൈഫ് ഇമോജി’ എന്നീ പുതിയ രണ്ട് പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് കോസ്‌മോകാര്‍ട്ട് അവതരിപ്പിച്ചത്. തുടക്കത്തില്‍ രണ്ടു സീരീസുകളില്‍ ആയി 10 പതിപ്പുകളാണ് കോസ്‌മോകാര്‍ട്ട് പുറത്തിറക്കുന്നത്. അതില്‍ ഉയര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ‘പൊമ്മ” ബ്രാന്‍ഡിലും ജനകീയമായ വിപുലമായ വിപണി ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍” ഹാപ്പി ലൈഫ് ഇമോജി” ബ്രാന്‍ഡിലും പുറത്തിറക്കും. പൊമ്മ ശേഖരത്തില്‍ ബോട്ടണി, വക്കാ വക്കാ, ചോമി, ലേഡി ലോറ എന്നിവയും പൊമ്മ ഇംഗ്ലീഷ് ഊദ് ബ്രാന്‍ഡ് നാമത്തില്‍ മുലൂക്, മക്ബൂല്‍ എന്നിവയും ഉള്‍പ്പെടുന്നു.ഡോണ്‍ മാര്‍ട്ടിന്‍, ഷീബ, പ്രേമം, അഡിക്ട് എന്നിവയാണ് ഹാപ്പി ലൈഫ് ഇമോജി ശേഖരത്തിലുള്ളത്.

രാജ്യാന്തര ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, കോസ്‌മെറ്റിക്‌സ്,വ്യക്തിഗത-സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, വ്യാപാരം, വിപണനം, വിതരണം എന്നാൽ എന്നിവയാണ് കോസ്‌മോകാര്‍ട്ട് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് സുഗന്ധതൈലം കൊണ്ടുവരികയും മംഗലാപുരത്ത് ഉല്‍പന്നം നിര്‍മ്മിക്കുകയും ആണ് ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് സമീപഭാവിയില്‍ തന്നെ രാജ്യത്ത് സ്വന്തമായ നിര്‍മ്മാണ സൗകര്യങ്ങളൊരുക്കാന്‍ ആണ് പദ്ധതി.

പെര്‍ഫ്യൂമുകള്‍, കോസ്‌മെറ്റിക്‌സ്, ആഡംബര വ്യക്തിഗത ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി, www.kozmocart.com എന്ന പേരില്‍ ഒരു ഇകോമേഴ്‌സ് സൈറ്റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന നിക്ഷേപം ആവശ്യമുള്ള എഫ്എംസിജി മേഖലയിൽ പൊതുവെ പുതു സംരംഭകർ കടന്നു വരാറില്ല. എന്നാൽ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിങ് വഴി സ്വന്തം ബ്രാന്‍ഡുകള്‍ സൃഷ്ടിച്ച് കോസ്‌മോകാര്‍ട്ട് നൂതനവും ക്രിയാത്മകവുമായ ചിന്തകള്‍ ഉപയോഗപ്പെടുത്തുന്നു

രാജ്യത്ത് വളരെ വിപുലവും അതിദ്രുതഗതിയില്‍ വളരുന്നതുമായ ആഡംബര സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വിപണി കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയില്‍ ആണ് ആദ്യഘട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കോസ്‌മോകാര്‍ട്ട് കമ്മോഡിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ പറഞ്ഞു. തുടർന്ന് മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലും 2025 ഓടെ ആഗോളതലത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനിയുടെ സിഇഒയും ഡയറക്ടറുമായ സൂരജ് കമല്‍ പറഞ്ഞു.

spot_img

Related Articles

Latest news