എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു

എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.അരീക്കോട് തച്ചണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) ആണ് മരണപെട്ടത്.

എടവണ്ണപ്പാറ അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശമാണ് അപകടം നടന്നത്. എടവണ്ണപ്പാറയിൽ നിന്നും അരീക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു.

spot_img

Related Articles

Latest news