ധനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ചു. പലിശ നിരക്കുകൾ വലിയ തോതിൽ വെട്ടിക്കുറച്ച് നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആ ഉത്തരവ് ദോഷം ചെയ്യും എന്ന് കണ്ടാണ് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഉത്തരവ് പിന്‍വലിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. അതൊരു ഏപ്രില്‍ ഫൂള്‍ ഉത്തരവായിരുന്നോ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
‘ഇത് ഒരു റോബിങ്ങ് ഹുഡ് സര്‍ക്കാരാണ്. പാവപ്പെട്ട കര്‍ഷകരെയും, തൊഴിലാളികളെയും ഇപ്പോള്‍ മധ്യവര്‍ഗക്കാരെയുമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. അതുവഴി അംബാനിയേയും അദാനിയേയും പോലുള്ളവരെ സര്‍ക്കാര്‍ ഊട്ടി വളര്‍ത്തുകയാണ്’- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു.