രണ്ടാംഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിൽ 80.43 ശതമാനവും അസമില്‍ 74.76 ശതമാനവും പോളിങ്ങ്. ബംഗാളില്‍ 30 സീറ്റുകളിലേയ്ക്കും അസമിലെ 39 സീറ്റുകളിലേയ്ക്കുമാണ് വോട്ടെടുപ്പു പൂർത്തിയായത്.
ബംഗാളിലും അസമിലും വോട്ടിംഗ് യന്ത്രങ്ങളും വ്യാപകമായി പണിമുടക്കി. പലയിടത്തും പോളിങ്ങ് തടസപ്പെട്ടു.
ബംഗാളിൽ വ്യാപകമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നന്ദിഗ്രാമിലും മൊയ്നയിലും ബിജെപി പോളിങ് ബൂത്തുകൾ പിടിച്ചെടുത്തുവെന്ന ആരോപണവും തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. അസമിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.