യു.കെ. സിറ്റി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ അന്താരാഷ്ട്ര വിദ്യാർഥികൾക്ക്, എൻജിനിയറിങ് മാസ്റ്റേഴ്സ് പഠനത്തിനായി നൽകുന്ന മാസ്റ്റേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർവകലാശാലയുടെ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ 2021 സെപ്‌റ്റംബറിൽ തുടങ്ങുന്ന പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
ലഭ്യമായ എം. എസ്.സി. പ്രോഗ്രാമുകൾ
അഡ്വാൻസ്ഡ് മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് സ്ട്രക്ചേഴ്സ്, കൺസ്ട്രക്‌ഷൻ മാനേജ്മെൻറ്, എനർജി എൻവയോൺമെന്റൽ ടെക്നോളജി ആൻഡ് ഇക്കണോമിക്സ്, മാരിടൈം ഓപ്പറേഷൻസ് ആൻഡ് മാനേജ്മെൻറ്, മാരിടൈം ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് ഇൻ ഗ്രീസ്, മാരിടൈം സേഫ്ടി ആൻഡ് സെക്യൂരിറ്റി മാനേജ്മെൻറ്, പ്രോജക്ട് മാനേജ്മെന്റ് ഫിനാൻസ് ആൻഡ് റിസ്ക്, റിന്യൂവബിൾ എനർജി ആൻഡ് പവർ സിസ്റ്റംസ് മാനേജ്മെന്റ്, ടെമ്പററി വർക്‌സ് ആൻഡ് കൺസ്ട്രക്‌ഷൻ മെത്തേഡ് എൻജിനിയറിങ്.
സ്കോളർഷിപ്പായി 2000 പൗണ്ട് (ഏകദേശം 2,03,000 രൂപ) ലഭിക്കും.
അപേക്ഷ നൽകേണ്ട ലിങ്ക്: https://www.city.ac.uk/prospective-students/finance/funding/engineering-scholarship-international