ഉപജീവനം പദ്ധതി രണ്ടാംഘട്ടം നടപ്പിലാക്കി

മാവൂർ :  മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി എൻഎസ്എസ് ടീം ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഉപജീവനം പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കി. ദത്ത് ഗ്രാമമായ പാഞ്ചീരി ഗോശാല പറമ്പ് കോളനിയിലെ ഒരു കുടുംബത്തിന് ആടിനെയും, കുഞ്ഞിനെയും, വിതരണം ചെയ്തു കൊണ്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഗാന്ധിയൻ സ്വപ്നമായ അടിസ്ഥാന വർഗ്ഗ വികസനം ലക്ഷ്യമാക്കിക്കിയാണ് സംസ്ഥാന എൻ.എസ്.എസ്. ഡയറക്ടറേറ്റ് ഉപജീവനം പദ്ധതി നടപ്പിൽ വരുത്തിയത് .

മെമ്പറായ ശ്രീ .എ .പി മോഹൻദാസിന് വിതരണത്തിനായുള്ള ആടിനെ പി.ടി.എ .പ്രസിഡണ്ട് ശ്രീ. എൻ സുരേഷ് കൈമാറി .പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസറായ ശ്രീമതി കെ സുമയ്യ സ്വാഗതവും വളണ്ടിയർ ലീഡർ ആയ ആർദ്ര എസ് നന്ദിയും രേഖപ്പെടുത്തി. മാവൂർ ക്ലസ്റ്റർ കൺവീനർ ആയ ശ്രീമതി സില്ലി ബി കൃഷ്ണൻ ചടങ്ങിൽ സന്നിഹിതയായിരുന്നു. രണ്ടാംവർഷ വളണ്ടിയർ ലീഡർആയ അനന്തു എസ് അശോക്, ഒന്നാം വർഷ വളണ്ടിയർ ലീഡറായ സാരംഗ് എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news