ഗാന്ധി അനുസ്മരണവും രാഷ്ട്ര രക്ഷ സദസ്സും നടത്തി

വെള്ളിപ്പറമ്പ് : ഗാന്ധി രക്തസാക്ഷി ദിനത്തിൽ വെള്ളിപ്പറമ്പ് ടൗൺ കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും രാഷ്ട്ര രക്ഷ സദസ്സും നടത്തി. രാഷ്ട്ര രക്ഷ സദസ്സ് DCC സെക്രട്ടറി ദിനേശ് പെരുമണ്ണ ഉത്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടിക്കറ്റൂർ മണ്ഡലം സെക്രട്ടറി വിനേശൻ കമ്മലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടിക്കറ്റൂർ മണ്ഡലം പ്രസിഡണ്ട്‌ അനീഷ് പാലാട്ട്, ബ്ലോക്ക്‌ സെക്രട്ടറി മാരായ പ്രഹലത്ത കുറുപ്പ്, മോഹനൻ മഥുരപരമ്പത്, വാർഡ് മെമ്പർ മാരായ പ്രസീദ്, ബിജു ശിവദാസ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ജിനീഷ് കുട്ടിക്കറ്റൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സജീവ് കിഴക്കേടത് സ്വാഗതാവും രജിൻ നന്ദി യും പറഞ്ഞ ചടങ്ങ് ദേശിയ ഗാനത്തോടെ അവസാനിച്ചു.
spot_img

Related Articles

Latest news