നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു.

റിയാദ് : തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ല് പരിധിയിലുള്ള ഏഴ് മദ്രസകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടക്കാൻ കഴിയാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും ഈ വർഷത്തെ (2026-2027) പഠനചെലവ് തളിക്കുളം പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും വിദ്യാത്ഥികൾക്കുള്ള സഹായധനം സംഘടന വിതരണം ചെയ്തു.

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായി അതാത് മദ്രസ്സകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്കു കൈമാറി. ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന ഈ ചടങ്ങിൽ മുത്തവല്ലി ഹുസൈൻ മാളിയേക്കൽ റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം സംഘടന വൈസ് പ്രസിഡന്റ് അക്ബർ കമ്മിറ്റി അംഗമായ റഷീദ് മഹല്ലിലെ മഹൽ വ്യക്തിത്വങ്ങൾ മദ്രസ്സ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news