‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’ദശലക്ഷം സന്ദേശ കാമ്പയിൻ സമാപിച്ചു.

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി റിസ അന്താരാഷ്ട്ര തലത്തിൽ നടത്തിയ പതിനാലാമത്‘ ‘ദശലക്ഷം സന്ദേശ’കാമ്പയിൻ സമാപിച്ചു. ഗാന്ധിജയന്തി ദിനം മുതൽ ശിശുദിനമായ നവംബർ 14 വരെ നീണ്ടുനിന്ന കാമ്പയിനിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയ വയിലൂടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ പ്രചരിപ്പിച്ചു. 20 വ്യത്യസ്ത ഭാഷകളിൽ തയാറാ ക്കിയ ലഘുലേഖകൾ, ഹ്രസ്വചിത്രങ്ങൾ, 46 ഭാഷകളിൽ തയാറാക്കിയ വീഡിയോ സന്ദേശം എന്നിവ പ്രചാരണത്തിനായി ഉപയോഗിച്ചു. പ്രമുഖ ഹൈപ്പർമാർക്കറ്റായ സിറ്റിഫ്‌ളവർ സൗദി അറേബിയയിലെ 23 ഔട്ലെറ്റുകളിൽ പ്രസിദ്ധീകരിച്ച അഞ്ചു ലക്ഷത്തിലധികം ബ്രോഷറുകളിളുടെയും ഏതാണ്ട് അത്രയും തന്നെ ഓൺലൈൻ ബ്രോഷറിലൂടെയും റിസയുടെ സന്ദേശം പ്രചരിപ്പിച്ചു. റിയാദിലെ വിവിധ ശാഖകളിലെ ബ്രോഷറുകളിളുടെ എ ടു ഇസഡ് ഹൈപ്പർമാർറ്റ് ഇരുപത്തിഅയ്യായിരത്തിലധികവും ഹാരയിലെ സെന്ററോ ഹൈപ്പർ മാർക്കറ്റ് ആറായിരത്തിലധികവും സന്ദേശങ്ങൾ സമൂഹത്തിലെത്തിച്ചു. റിസയുടെ വിവിധ ഗ്രൂപ്പുകളിലൂടെയും ആയിരക്കണക്കിന് ഈ-സന്ദേശങ്ങൾ കൈമാറി. കാമ്പയിൻ സമയത്തു 20 വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുമായി 526 പേർക്ക് ടോട്ട് പരിശീലനവും റിയാദിലെ ആർ ഡി റ്റി ക്രിക്കറ് ക്ലബ് അംഗങ്ങൾക്കായി ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. റിസയുടെ അംഗങ്ങളും സഹകാരികളും വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികൾ ഏകോപിപ്പിച്ചു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് റിസയുടെ അടുത്ത പരിശീലക പരിശീലനപരിപാടി ഡിസംബർ അവസാനവാരം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസ് റിസാ കൺസൽട്ടൻറ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news