ഇന്നോവ കാര്‍ കത്തിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഉണ്ണിക്കുളത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരു മുന്നണികളിലും പെട്ട നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
അതേസമയം,കോണ്‍ഗ്രസ് പ്രവര്ത്തകന് കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറും ആക്രമികള്‍ തകര്‍ത്തു.ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.