വയനാട്ടിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട് : യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. വയനാട്ടിലാണ് സംഭവം. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസദ്ദീന്റെ ഭാര്യ ഉമൈബത്ത്(40) ആണ് മരിച്ചത്. പ്രദേശവാസിയായ ശ്രീകാന്ത് ആണ് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. തീ പിടിച്ച് പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് ഇവർ മരിച്ചത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് അറിയിച്ചു. പ്രതി റിമാൻഡിലാണ്.

spot_img

Related Articles

Latest news