മന്‍സൂര്‍ വധം: അന്വേഷണത്തില്‍ വിശ്വാസമില്ല- കുഞ്ഞാലിക്കുട്ടി

അന്വേഷണ സംഘത്തിലുള്ളത് സി.പി.എം ആജ്ഞാനുവര്‍ത്തികള്‍; നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും 

പാനൂര്‍ മന്‍സൂര്‍ വധക്കേസ് ആസൂത്രിതമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച്‌ നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നില്‍ക്കും. നിയമപരമായ എല്ലാ പിന്തുണയും നല്‍കും. കൊലപാതകത്തിനുള്ള മറുപടി കായികമായി നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ വാക്കേറ്റവും വാശിയുമൊക്കെ പതിവാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അതല്ല അവസ്ഥ. ക്രൂരമായ അക്രമം അഴിച്ചുവിടുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. നാളെ യുഡിഎഫിന്റെ നേതാക്കള്‍ മന്‍സൂറിന്റെ വീട്ടില്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news