അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കിയും ഭാര്യയും മരിച്ച നിലയില്‍

മുംബൈ: ഇന്ത്യക്കാരായ ദമ്പതികള്‍ അമേരിക്കയിലെ വീട്ടില്‍ മരിച്ച നിലയില്‍. ഇവരുടെ നാല് വയസ്സ് പ്രായമുള്ള കുഞ്ഞ് ന്യൂ ജഴ്‌സിയിലെ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്നത് കണ്ട് അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.

പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 32 കാരനായ ബാലാജി ഭാരത് രുദ്രവാര്‍, 30കാരിയായ ആരതി ബാലാജി രുദ്രവാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ച ബാലാജി രുദ്രവാര്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ബാലാജിയും ഭാര്യയും പരസ്പരം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാദേശിക അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരതിയുടെ വയറ്റിലാണ് ബാലാജി കുത്തിയത്. എന്നാല്‍ മകനും മരുമകളും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിച്ച്‌ വരികയായിരുന്നുവെന്നും ബാലാജിയുടെ പിതാവ് രുദ്രവാര്‍ പറഞ്ഞു.

വൈദ്യപരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്താമാകൂ. എന്നാല്‍ രണ്ട് പേര്‍ക്കും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്താണ് മരണ കാരണമെന്ന് ഇതുവരെയും വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് ബാലാജിയുടെ പിതാവ് പറഞ്ഞു.

മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. കുറച്ച്‌ നാള്‍ മുന്നെ വരെ തങ്ങള്‍ അവരുടെ കൂടെ ആയിരുന്നു, ഇപ്പോള്‍ വീണ്ടും അവരുടെ അടുത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.ഇവരുടെ കുഞ്ഞ് ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.

spot_img

Related Articles

Latest news