സംഘടനാ തെരഞ്ഞെടുപ്പ്: സുധാകരനെ തള്ളി മുല്ലപ്പള്ളി

സംഘടനാ തെരഞ്ഞെടുപ്പെന്ന കോണ്‍ഗ്രസ് എം.പി കെ സുധാകരന്റെ ആവശ്യം തള്ളി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്ദേശിച്ച രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് ആവശ്യമെങ്കില്‍ ഹെക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം പി നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആണ് മുല്ലപ്പള്ളിയുടെ പ്രതികരണം. സംഘടനാ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നവരുമായേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. അല്ലാത്തവരെ വച്ച്‌ പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി വീണയുടെ പോസ്റ്റര്‍ വിവാദത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. അന്വേഷണ കമ്മീഷന്‍ ജയപരാജയങ്ങളെക്കുറിച്ച്‌ പരിശോധിക്കാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

spot_img

Related Articles

Latest news