താമരശേരി:ദേശീയപാത റീ ടാറിംഗ് ക്രമക്കേടിനെ കുറിച്ചുളള പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
താമരശേരി ചെക്ക് പോസ്റ്റ് മുതല്‍ അടിവാരം ഭാഗത്തേക്ക് റീ -ടാറിംഗ് നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ച് ക്രമക്കേടിനെതിരെ മജീദ് താമരശ്ശേരി, നവാസ് പ്ലാപ്പറ്റ എന്നിവര്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന.വിജിലന്‍സ് ആന്റി കറപ്ഷന്‍ കോഴിക്കോട് ബ്യൂറോ യിലെ സി.ഐ ജയന് , എ.എസ് .ഐമാരായ മുരളി, അബ്ദുല്‍ സലാം, ഡ്രൈവര്‍ നിധീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലള്ള സംഘമാണ് പരിശോധന നടത്തിയത്.ദേശീയപാത പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ (ക്വാളിറ്റി കണ്ട്രോള് )കോയ മോന്, പരാതിക്കാരനായ മജിദ് താമരശേരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. വിവിധ ഭാഗങ്ങളില്‍ നിന്നും സംഘം സാമ്പിളുകള്‍ ശേഖരിച്ചു.
നാഥ് ഇന്‍ഫ്രാ സ്ട്രെക്ചര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് റോഡുപണിയുടെ കരാറുകാര്‍. ചെക്ക് പോസ്റ്റ് മുതല്‍ കൈതപ്പൊയില്‍ വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്.വിവിധ ഭാഗങ്ങളിലായി തകര്‍ന്ന കിലോമീറ്റര്‍ കണക്കിന് ദുരന്തത്തില്‍ റീ ടാറിംഗ് പൊളിച്ചുമാറ്റി കരാറുകാര്‍ വീണ്ടും ടാര്‍ ചെയ്തിരുന്നു. ടാറിംഗിലെ ക്രമക്കേടുകള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്്.
ഫോട്ടോ- ദേശീയ പാത റീ-ടാറിഗിലെ ക്രമക്കേടിനെകുറിച്ചു വിജിലന്‍സ് പരിശോധന നടത്തുന്നു.