താമരശ്ശേരി ചുരത്തിൽ മൂന്നിടത്ത് വാഹന അപകടം

താമരശ്ശേരി: ചുരം ഒൻപതാം വളവിനു താഴെ രണ്ടു കാറുകളും, ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ടു. കാറ് ടിപ്പറിനെ മറികടക്കാർ ശ്രമിക്കുന്നതിനിടെ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം.

കാർ യാത്രക്കാരായ മൂവാറ്റുപുഴ സ്വദേശികൾക്ക് നിസാര പരിക്കേറ്റു. കൽപ്പറ്റയിൽ നിന്നും ഫയർ ഫോയ്സ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

തകരപ്പാടിക്ക് സമീപം ബുള്ളറ്റും ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ടു. ബുള്ളറ്റിന് മുകളിൽ ടിപ്പർ കയറിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

‘ഒൻപതാം വളവിനു താഴെ കാറും ലോറിയുമാണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കില്ല. അടിവാരത്തു നിന്നും എത്തിയ പോലീസും ,ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു .വിവിധയിടങ്ങളിലായി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

spot_img

Related Articles

Latest news