കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായും രോഗം സ്ഥിരീകരിക്കപ്പെട്ട ഭൂരിഭാഗം പേരിലും അത് സമ്പർക്കം വഴി പകർന്നതാണെന്ന്ബോധ്യപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ രോഗം വ്യാപിക്കുന്നത് തടയാൻ ആവശ്യമെന്ന് കാണുന്നു. കൂടാതെ രോഗം സ്ഥിരീകരിച്ചഭൂരിഭാഗം പേരിലും രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കാണപ്പെട്ടിട്ടില്ല എന്നതുംഗൗരവമായി കാണേണ്ടതാണ്.
ഈ സാഹചര്യത്തിൽ കൊറോണ വ്യാപനംഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ദുരന്തനിവാരണ നിയമം സെക്ഷൻ 30,34 ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & കോഴിക്കോട് ജില്ലാ കളക്ടർ കൂടിയായ
എസ്.സാംബശിവറാവു ഐ.എ.എസ് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു.
കോഴിക്കോട് ജില്ലയിലെ ടർഫ് ഗ്രൗണ്ടുകളിൽ ഫുട്ബാൾ, വോളിബാൾ , ബാസ്കറ്റ് ബോൾ , ഹാൻഡ് ബോൾ , ഗുസ്തി തുടങ്ങിയ നേരിട്ട് സമ്പർക്കമുണ്ടാവുന്ന കായിക പരിശീലനത്തിൽ/വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്.