ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Media wings: