മുക്കം: കാരശ്ശേരി ഗ്രാമഞ്ചായത്തിൽ കോവിഡ് പോസറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മത സ്ഥാപന മേധാവികളു ടെ യും സംഘടന നേതാക്കളുടെയുംയോഗം ചേർന്നു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തും സർക്കാറും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിൻ്റെയും സർക്കാരിൻ്റെയും തീരുമാനങ്ങൾ മതസ്ഥാപന മേധാവികളെ സമയാസമയം സർക്കുലറായി അറിയിക്കും. ക്രിറ്റിക്കൽ കണ്ടയ്ൻമെൻ്റ് സോണിൽ യാഥെരു വിധ കൂടിച്ചേരലുകളും പാടില്ല, കണ്ടെയ്ൻമെൻ്റ് സോണിൽ അഞ്ചിൽ കൂടുതൽ പേർ ആരാധനാലയങ്ങളിലും പങ്കെടുക്കില്ല.
ക്ഷേത്രങ്ങളിലും ചർച്ചുകളിലും പള്ളി കളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം മായിരിക്കും പ്രവർത്തിക്കുക.
ആരാധനാലയങ്ങളിൽ ബോധവൽക്കരണങ്ങൾ നടത്താനും തീരുമാനമായി.
യോഗത്തിൽ പ്രസിഡൻ്റ് വി പി സ്മിത അദ്ധ്യക്ഷത വഹിച്ചു. സത്യൻ മുണ്ടയിൽ .ജിജിത സു രഷ്. സെക്രട്ടറി പി.രാജീവ്.കുഞ്ഞാലി മമ്പാട്. ഷാഹിന ടീച്ചർ.അഷ്റഫ് തച്ചാറമ്പത്ത്, ജംഷിദ് ഒളകര . വിവിധ മതസ്ഥാപ നസംഘടന നേതാക്കളായ അലി അക്ബർ .പി, ഇസ്മായിൽ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ ,വി .പി ഷൗക്കത്തലി ചാലൂ ളി അബൂബക്കർ ‘സനീഷ്, ബാബു എള്ളങ്ങൽ, ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.