നീർനായയുടെ ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ചു

മുക്കം: കഴിഞ്ഞ ദിവസം നീർനായയുടെ ആക്രമണത്തിന് ഇരയായ കാരശ്ശേരി തിരുവാലൂർ ഇല്ലത്ത് ശ്രീകുമാർ, ശ്രീനന്ദ എന്നിവരുടെയും കൊടിയത്തൂർ കാരാട്ട് പാത്തുമ്മ, കരുവാൻതൊടിക ഖദീജ എന്നിവരുടെ വീടുകളും എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ പ്രവർത്തകരും, ജനപ്രതിനിധികളും സന്ദർശിച്ചു

കാരശ്ശേരി അടിതൃക്കോവിൽ കടവിലും, കക്കാട് മാളിയേക്കൽ കടവിലും, കൊടിയത്തൂർ കാരാട്ട് കടവിലും കുളിക്കാനിറങ്ങുന്നവർക്ക് താത്കാലിക ആശ്വാസമായി വല ഉപയോഗിച്ച് സംരക്ഷണവലയം നിർമ്മിക്കാനും, നീർനായ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനും, ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ മേധാവികൾ, ജില്ലാ ഭരണകൂടം, വനംവകുപ്പ് എന്നിവരോട് ആവശ്യപ്പെടാനും, തീരുമാനിച്ചു

ഇരകളുടെ വീടുകളും,കടവുകളും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ, എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി.മുഹമ്മദ്, കൺവീനർ കെ.ടി.അബ്ദുൽ നാസർ, സാമൂഹ്യ പ്രവർത്തകൻ ബക്കർ കളർ ബലൂൺ, മുസ്തഫ ചേന്ദമംഗല്ലൂർ, എൻ.ശശികുമാർ, അബ്ദു മാസ്റ്റർ കക്കാട്, ടി. മധുസൂദനൻ, മുജീബ് കാരാട്ട്, ടി.പി.അബൂബക്കർ, പി.രജീഷ്, എൻ.കെ. ബാലകൃഷ്ണൻ, പി.കെ.റഹ്മത്തുള്ള, എൻ.പി.സലീം എന്നിവർ സന്ദർശിച്ചു

ഇരുവഞ്ഞിപ്പുഴയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു

spot_img

Related Articles

Latest news