തണ്ണിക്കുണ്ട് പാതിരിപ്പറമ്പത്ത് പാലം അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു
- താമരശ്ശേരി : കിഴക്കോത്ത് പഞ്ചായത്തിലെ തണ്ണിക്കുണ്ട് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ കൊടുവള്ളി നഗരസഭയെയും കിഴക്കോത്ത് പഞ്ചായത്തി നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൂനൂർ പുഴക്ക് മീതെ സ്ഥിതി ചെയ്യുന്ന പാതിരി പറമ്പത്ത് പാലം അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയും അനുവദിച്ച് ആകെ 29 ലക്ഷം രൂപ വിനിയോഗിച്ചാണ് അപ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.നീണ്ട 30 വർഷമായി അപ്രോച്ച് റോഡ് ഇല്ലാത്തത് കാരണം പാലം വഴി ഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികളുടെ മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമായത്. യോഗ്യമായിരുന്നില്ല. നവീകരണത്തിൻ്റെ ഭാഗമായി അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയും റോഡിൻ്റെ ഇരുവശങ്ങളും കൈവരി സ്ഥാപിച്ച് മനോഹരമാക്കുകയും ചെയ്തു.ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി.പി.നസ്റി അദ്ധ്യക്ഷത വഹിച്ചു. പി.ടി അബ്ദുറഹിമാൻ,
ടിപി സൈതൂട്ടി മാസ്റ്റർ,
പി പി ഇമ്പിച്ചി അഹമ്മദ് ഹാജി,
കെ ദിജേഷ് ,
ടി.കെ കാ ദി രി,
സി പോക്കർ മാസ്റ്റർ
കെ അബ്ദുൽ കരീം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.ടി.സലീം മാസ്റ്റർ സ്വാഗതവും
നസീർ ബാവ നന്ദിയും പറഞ്ഞു.
ഫോട്ടോ
കിഴക്കോത്ത് പഞ്ചായത്തിലെ തണ്ണിക്കുണ്ട് പാതിരി പറമ്പത്ത് പാലം അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിക്കുന്നു.