റിയാദിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക്; ക്ലാസ് മുറികളിലെ പഠനം പുനരാരംഭിച്ച് ദിവസങ്ങൾക്കകം മാറ്റം

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MOE) നിർദേശത്തെത്തുടർന്ന് റിയാദ് മേഖലയിലെ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ വീണ്ടും ഓൺലൈൻ പഠനരീതിയിലേക്ക് മാറ്റുന്നു. നാളെ (2026 നവംബർ 10, ചൊവ്വാഴ്ച) മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച (നവംബർ 8) മുതലാണ് സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസത്തിനകം തന്നെ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുടർനിർദേശങ്ങൾ ലഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് അറിയിപ്പ്. അതത് വിഷയാധ്യാപകർ ക്ലാസുകളുടെ മീറ്റിങ് ലിങ്കുകൾ വിദ്യാർഥികൾക്ക് കൈമാറും.

വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ കൃത്യസമയത്ത് ഹാജരാകണമെന്നും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ രക്ഷിതാക്കൾ സഹകരിക്കണമെന്നും സ്കൂൾ അധികൃതർ അഭ്യർഥിച്ചു.

അതേസമയം, റിയാദ് മേഖലയിലെ സ്കൂളുകളിലേക്കുള്ള ഈ മാറ്റം സംബന്ധിച്ച തുടർനിർദേശങ്ങൾക്കായി രക്ഷിതാക്കളും വിദ്യാർഥികളും കാത്തിരിക്കുകയാണ്.

spot_img

Related Articles

Latest news