സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മി​ക്കു​ന്ന പ​ണ​മു​ണ്ടെ​ങ്കി​ല്‍ 62 കോടി വാ​ക്സി​ന്‍ വാ​ങ്ങാം: പ്രി​യ​ങ്കാ ഗാ​ന്ധി

ന്യൂഡല്‍ഹി: സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന 20,000 കോ​ടി രൂ​പ​യു​ണ്ടെ​ങ്കി​ല്‍ 62 കോ​ടി കോ​വി​ഡ് വാ​ക്‌​സി​ന്‍ വാ​ങ്ങാ​മെ​ന്നും ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. പി​ന്നീ​ട് ട്വി​റ്റ​റി​ലും ഇ​തേ​ കാ​ര്യം കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ വ​സ​തി, സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി = 20,000 കോ​ടി രൂ​പ
= 62 കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ള്‍
= 22 കോ​ടി റെം​ഡെ​സി​വി​ര്‍ വ​യ​ലു​ക​ള്‍
= 3 കോ​ടി 10 ലി​റ്റ​ര്‍ ഓ​ക്സി​ജ​ന് സി​ലി​ണ്ട​റു​ക​ള്‍
= 12,000 കി​ട​ക്ക​ക​ളു​ള​ള 13 എ​യിം​സ്
എ​ന്തു​കൊ​ണ്ട്?- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര​ത്തി​നെ​തി​രെ നേ​ര​ത്തെ​യും പ്രി​യ​ങ്കാ ഗാ​ന്ധി രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യി​രു​ന്നു.

ഓ​ക്സി​ജ​ന്‍റെ​യും വാ​ക്സി​ന്‍റെ​യും ആ​ശു​പ​ത്രി​ക്കി​ട​ക്ക​ക​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ക്ഷാ​മം നേ​രി​ടു​ന്ന ഈ ​സ​മ​യ​ത്ത് 20,000 കോ​ടി രൂ​പ​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി നി​ര്‍​മി​ക്കു​ന്ന​തി​ന് പ​ക​രം അ​തെ​ല്ലാം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ല്‍ ന​ന്നാ​യി​രു​ന്നു​വെ​ന്ന് പ്രി​യ​ങ്ക നേ​ര​ത്തെ​യും വി​മ​ര്‍​ശി​ച്ചി​രു​ന്നു.

spot_img

Related Articles

Latest news