ഇസ്രയേലിന്റെ ഫലസ്തീൻ അക്രമത്തിൽ സി പി എം പ്രതിഷേധിച്ചു

ന്യൂഡൽഹി: ഫലസ്​തീനെതിരായ ഇസ്രായേൽ ആക്രമണത്തെ സി.പി.ഐ.എം പോളിറ്റ്​ ബ്യൂറോ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

പുണ്യ മാസമായ റമദാനിൽ മുസ്ലീങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധനാലയമായ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഇസ്രയേൽ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടാൻ പരാജയപ്പെട്ട നെതന്യാഹു ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ആക്രമണം അഴിച്ചു വിടുകയാണെന്നു പാർട്ടി കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങളെ സി.പി.എം. അപലപിക്കുകയും ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

spot_img

Related Articles

Latest news