ശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവ് ആയവര്‍ക്ക് താമസിക്കാന്‍ സ്വന്തം വീടുനല്കി പൊലീസ് ഓഫിസര്‍. കാസര്‍കോട് ഡിവൈ.എസ്.പിയും ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയുമായ പി.പി. സദാനന്ദനാണ് ഇദ്ദേഹത്തിന്റെ പെരിങ്കോന്നിലെ വീട് വിട്ടു നല്കി മാതൃകയായത്.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്റർ ഒരുക്കുന്ന വിവരമറിഞ്ഞതോടെയാണ് വീട് വിട്ടുനല്‍കാന്‍ താല്പര്യമറിയിച്ചത്. പി.പി. സദാനന്ദന്റെ താല്പര്യ പ്രകാരം ബന്ധുവായ പി.പി. ശ്യംകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനന് താക്കോല്‍ കൈമാറി.
സ്ഥിരം സമിതി ചെയര്മാന് എ. ജനാര്ദനന്, എം.എം. പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി ശാര്‍ങ്ധരന്‍, പി. രാമചന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.