ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെ കോവിഡ് പാനല്‍ ഉപേക്ഷിച്ച് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍. കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറത്തില്നിന്നാണ് ഷാഹിദ് ജമീല്‍ രാജിവച്ചത്.
രാജിവച്ചത് ശരിയാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജമീല്‍ പറഞ്ഞു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ കത്തില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കുറഞ്ഞ കോവിഡ് പരിശോധന, വാക്സിന് ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാഹിദ് ജമീലിന്റെ രാജി.