തിരു: കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്.
എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാലിദ്വീപ്, ശ്രീലങ്ക, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തി.
കേരള തീരത്ത് മണിക്കൂറിൽ 50 കിമീ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.
Mediawings: