തീര പ്രദേശങ്ങളിൽ ചക്കവണ്ടി ആശ്വാസമാകുന്നു.

എളേറ്റിൽ: ഉൾനാട്ടിലും മലയോര പ്രദേശങ്ങളിലും സുലഭമായി ലഭിക്കുന്ന ചക്ക ശേഖരിച്ച് സൗജന്യ വിതരണത്തിന് തീരപ്രദേശങ്ങളിൽ എത്തിക്കുന്നത്  നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്നു. ലോക് ഡൗൺ കാലയളവിൽ ജോലി ഇല്ലാതെ വീടുകളിൽ  കഴിയുന്ന സാധാരണക്കാരുടെ തീൻമേശയിൽ മുഖ്യ വിഭമാണ് ചക്ക.

മലയോര – ഗ്രാമ പ്രദേശങ്ങളിലെ യുവാക്കളുടെ കൂട്ടായ്മയാണ് ഇത്തരത്തിൽ നഗര പ്രദേശങ്ങളിൽ വിഭവ വിതരണത്തിന്ന് നേത്യത്വം നൽകുന്നത്. കപ്പ, വാഴക്കുല എന്നിവയും സൗജന്യമായി നൽകി വരുന്നുണ്ട്. ചളിക്കോട് ടൗൺ യൂത്ത് ലീഗ് കമ്മറ്റിയുടെ നേത്യത്വത്തിൽ രണ്ട് ലോഡ് ചക്ക, കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പണിക്കർ റോഡ് – കുന്നുമ്മൽ ഡിവിഷനിൽ വിതരണം ചെയ്തു.

വിതരണത്തിന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട്, റസാഖ് മലയിൽ, ടൗൺ യൂത്ത് ലീഗ് പ്രവർത്തകരായ സുബൈർ, ഇർഷാദ്  മലയിൽ, ഒ. കെ. നൗഫൽ, കെ.പി റഫ്സൽ, സി. കെ. ഇർഷാദ്, കെ. പി. ഷാമിൽ, പി. സി. അജ്മൽ , ജയ്സൽ, മുഹമ്മദ് കോയ, വി. കെ. സിനാൻ , ഷാദിൽ , ടി. കെ. അഫ്സൽ, കെ. കെ. റസാഖ്, പി. സി. റാഫി , വി. കെ. മർസൂഖ് തുടങ്ങിയവർ നേതൃത്വം നൽകി.

പണിക്കർ റോഡ് നിവാസികളായ യൂനുസ്, നസീർ, കോയ മോൻ, സാബു, ജലീഷ് എന്നിവർ ചേർന്ന് വിഭവങ്ങൾ ഏറ്റ് വാങ്ങി.

spot_img

Related Articles

Latest news