പ്രഫുല്‍ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് വിളിച്ചതിന് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കാന്‍ ഇടയാക്കിയത് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ വിവാദ പരാമര്‍ശം.അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ലക്ഷദ്വീപ് ബിജെപി ഘടകം പരാതി നല്കിയതും കേസെടുത്തതും.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു പരാമര്‍ശം. ഇത് രാജ്യദ്രോഹമാണെന്ന് കാണിച്ചാണ് പരാതി ലഭിച്ചത്.

സംഭവത്തില്‍ വിശദീകരണവുമായി ഐഷ രംഗത്തുവന്നെങ്കിലും അതു പരിഗണിക്കാതെയാണ് കവരത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തില്‍ യുവമോര്‍ച്ച, ഹിന്ദുഐക്യവേദി, ബിജെപി തുടങ്ങി വിവിധ സംഘടനകള്‍ പൊലീസിലും, ‍എന് ഐ എക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

അതേസമയം, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും കൂടെ വന്നവരില്‍ നിന്നുമാണ് വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുല്‍ പട്ടേലിനെ ബയോവെപ്പന്‍ ആയി താരതമ്യപ്പെടുത്തിയതെന്നും അവര്‍ ഫേസ്‌ബുക് കുറിപ്പില്‍ പറയുകയുണ്ടായി.

നേരത്തെ തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ബയോവെപ്പണ്‍ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ലെന്നും ഐഷ വിശദീകരിച്ചിരുന്നു.

അതിന് കാരണം ഒരു വര്‍ഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു.

ആശുപത്രി സൗകര്യങ്ങള്‍ ഇല്ല എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കല്‍ ഡയറക്ടര്‍ പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ താന്‍ ബയോവെപ്പന്‍ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ലെന്നും ഐഷ സുല്‍ത്താന തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

”എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നില്‍ക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)

ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ”ബയോവെപ്പന്‍” എന്നൊരു വാക്ക് പ്രയോഗിച്ചതില്‍ ആണ്. സത്യത്തില്‍ ആ ചര്‍ച്ച കാണുന്ന എല്ലാവര്‍ക്കും അറിയാം ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച്‌ തന്നെയാണു. പ്രഫൂല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെ എനിക്ക് തോന്നി.

അതിന് കാരണം ഒരു വര്‍ഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്… ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടര്‍റെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്ബൈര്‍ ചെയ്തു..

അല്ലാതെ രാജ്യത്തെയോ ഗവര്‍മെന്റ്‌നെയോ അല്ലാ…
ചാനലിലെ ടെക്‌നിക്കല്‍ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതില്‍ ഞാന്‍ അവസാനം വരെയും പ്രഫൂല്‍ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്…
അല്ലാതെ എന്റെ രാജ്യത്തെ അല്ല…
കോവിഡ് കേരളത്തില്‍ എത്തിയ അന്ന് മുതല്‍ ഞാന്‍ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവര്‍മെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാന്‍ ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്നു…
അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷന്‍ നടക്കുമ്ബോള്‍ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവര്‍മെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടതുകൊണ്ടാണ് ഒപ്പം
ആ നാട്ടില്‍ കൊറോണ വരാതിരിക്കാന്‍ വേണ്ടിയും കൂടിയാണ്…
അന്ന് അത്രയും റിസ്‌ക് എടുത്ത ഞാന്‍ പിന്നിട് അറിയുന്നത് പ്രഫൂല്‍ പട്ടേല്‍ കാരണം കൊറോണ നാട്ടില്‍ പടര്‍ന്നു പിടിച്ചു എന്നതാണ്…
സത്യത്തില്‍ നിങ്ങള്‍ ഒന്ന് മനസ്സിലാക്ക്… ഞാന്‍ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക…ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച്‌ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ‘ബയോവെപ്പണ്‍’ പ്രയോഗത്തെക്കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയതെന്നും അതുകൊണ്ട് രാജ്യദ്രോഹകുറ്റം ചുമത്തുന്നതില്‍ പ്രസക്തിയില്ലെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.

spot_img

Related Articles

Latest news