വിദേശത്തേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസികൗൺസിൽ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായുംമാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനാൽ മുഖ്യമന്ത്രിയും, വിദേശകാര്യവകുപ്പും പ്രധാനമന്ത്രിയും ഇടപെട്ട് നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും ആവശ്യപ്പെട്ടു.
വ്യത്യസ്ത രാജ്യങ്ങളിലെ വിമാന സർവീസുകൾ അവരവരുടെ രാജ്യത്തെ ഭരണാധികാരികൾ ഇടപെട്ടുകൊണ്ട് പുനരാരംഭിച്ചിരിക്കുകയാണ്. നിലവിൽ വിദേശ രാജ്യങ്ങളിലേക്ക് മറ്റ് രാജ്യങ്ങൾ വഴി പ്രാവാസികൾ പോകുന്നത് മൂന്നു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇത് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം താങ്ങാൻ സാധിക്കാത്തതുമാണ്.
ഇതിനെല്ലാം പുറമേ തൊഴിൽ മേഖലകളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിടുന്നതും നിലവിൽഉള്ള ശമ്പളം വെട്ടി കുറയ്ക്കുന്നതും ഇപ്പോൾ വിദേശ രാജ്യങ്ങളിൽ സാധാരണമായി രിക്കുകയാണ് . ആയതിനാൽ തിരിച്ചു പോയിട്ടില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടാൻ പോലും ഇത് കാരണമാകുന്നു. പ്രവാസികളുടെ ജീവിതത്തിലെ പ്രയാസമേറിയ കാലഘട്ടമാണിത്. അതുകൊണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.