ഡെൻമാർക്ക് ക്യാപ്​റ്റൻ ക്രിസ്റ്റ്യൻ എറിക്​സൺ​ മത്സരത്തിനിടെ കുഴഞ്ഞു വീണു

കോപ്പൻഹേഗൻ: ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്​റ്റനുമായ ക്രിസ്റ്റ്യൻ എറിക്​സൺ യൂറോകപ്പ്​ മത്സരത്തിനിടെ കുഴഞ്ഞുവീണു. ഇതിനെത്തുടർന്ന്​ ഡെൻമാർക്ക്​-ഫിൻലൻഡ്​ മത്സരം മാറ്റിവെച്ചു.

സ്വന്തം നാട്ടുകാർക്ക്​ മുമ്പിൽ പന്തു തട്ടു​മ്പോൾ അപ്രതീക്ഷിതമായി താരം കുഴഞ്ഞുവീണതോടെ സഹതാരങ്ങളും ടീം അധികൃതരും അടക്കമുള്ളവർ ആശങ്കയിലായിട്ടുണ്ട്​. ഇന്‍റർമിലാൻ താരമായ 29 കാരനായ എറിക്​സൺ ടീമിലെ നിർണായക സാന്നിധ്യമാണ്​.

മത്സരത്തിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയാണ്​ എറിക്​സൺ കുഴഞ്ഞുവീണത്​.

spot_img

Related Articles

Latest news