വ്യാജ ആപ്പുകള്‍ വഴി 290 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മലയാളിയടക്കം 9 പേര്‍ അറസ്റ്റില്‍

വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഒമ്പതംഗസംഘത്തെ കർണാടക സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷൻ പിടികൂടി. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദും സംഘവുമാണ് പിടിയിലായത്അനസ് അഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റമ്മി ആപ്ലിക്കേഷനുകൾ നിക്ഷേപം സ്വീകരിക്കുന്നതിനുവേണ്ടി പവർ ബാങ്ക് ആപ്ലിക്കേഷൻ, സൺ ഫാക്ടറി ആപ്ലിക്കേഷൻ തുടങ്ങിയവയായി മാറ്റുകയായിരുന്നു.കൂടുതൽ ലാഭവിഹിതവും പലിശയും വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചതിനുശേഷം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മറ്റു വെബ്സൈറ്റുകളിൽ നിന്നും ആപ്പുകൾ നീക്കംചെയ്ത് പണവുമായി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ 290 കോടി രൂപ അനസ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി പോലീസ് കണ്ടെത്തി.

 

Media wings:

spot_img

Related Articles

Latest news