സ്വകാര്യ ബസുകള്‍ ഇന്നു മുതൽ, ആദ്യം ഒറ്റ അക്ക വണ്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബസുകള്‍ നിരത്തിലിറങ്ങുക.

ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടുക. ഈ മാനദണ്ഡം അനുസരിച്ച്‌ ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്.

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകള്‍ സര്‍വീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വകാര്യബസുകള്‍ക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പർ ബസുകള്‍ക്ക് സര്‍വീസ് നടത്തണം. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്‌ആര്‍ടിസി ഇന്നലെതന്നെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും കൂട്ടും. ലോക്ഡൗണോ ട്രിപ്പിള്‍ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും.

സമ്പൂർണ്ണ ലോക്ഡൗണുള്ള ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം. ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പുനരാരംഭിക്കുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news