ബിജെപി കുഴല്‍പ്പണം: ധര്‍മരാജന്‌ രേഖ ഹാജരാക്കാനായില്ല

തൃശ്ശൂർ : ബിജെപിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ പണത്തിന്റെ രേഖ ഹാജരാക്കാന്‍ ധര്‍മരാജനായില്ല. കവര്‍ച്ച ചെയ്ത 3.25 കോടി തന്റേതാണെന്നും തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

തുടര്‍ന്നാണ് രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷകസംഘം വിളിപ്പിച്ചത്. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ വ്യാഴാഴ്ച രാവിലെ ഹാജരാകാനായിരുന്നു നിര്‍ദേശം. ഇയാളെ വീണ്ടും വിളിപ്പിക്കും.

ഹാജരായില്ലെങ്കില്‍ കോടതിയെ അറിയിച്ച്‌ നിയമനടപടി സ്വീകരിക്കും. അന്വേഷക സംഘവുമായി സഹകരിക്കേണ്ടതില്ലെന്നും ഹാജരാകേണ്ടതില്ലെന്നുമാണ് ബിജെപി തീരുമാനം.

പണം ബിജെപിയുടേതല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ധര്‍മരാജന്‍ ഹര്‍ജി നല്‍കിയതെന്നാണ് സൂചന. ബിജെപി വാദം പൊളിച്ച്‌ അന്വേഷക സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയ കുഴല്‍പ്പണത്തിന്റെ ഒരു ഭാഗമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ബിജെപി സംഘടനാ സെക്രട്ടറി ഗണേശ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണം ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്ക് നല്‍കാന്‍ കൊണ്ടുപോയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Related Articles

Latest news