ഡ്രൈവിങ്‌ ലൈസന്‍സ്‌ കാലാവധി സെപ്‌തംബര്‍ 30 വരെ നീട്ടും

ന്യൂഡല്‍ഹി : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന രേഖകളുടെയും സാധുത സെപ്തംബര്‍ 30 വരെ നീട്ടാന്‍ ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കോവിഡും അടച്ചിടലും സൃഷ്ടിച്ച പ്രതിസന്ധി പരിഗണിച്ചാണിത്.

വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, എല്ലാവിധ പെര്‍മിറ്റുകള്‍ എന്നിവയ്ക്കും ഇത് ബാധകം. 2020 ഫെബ്രുവരി ഒന്നുമുതല്‍ കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുത ലഭിക്കും. ഇതുകാരണം ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.

കാലാവധി കഴിഞ്ഞ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് സാധുത ഉണ്ടാകില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിനുശേഷം കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പേരില്‍ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞു.

spot_img

Related Articles

Latest news