ഖനന ലൈസന്‍സിന് ഇനി ഓണ്‍ലൈന്‍ അപേക്ഷകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു. ഒക്ടോബര്‍ മുതലാണ് ഖനനാനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പത്തുദിവസത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മറ്റു വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ തീര്‍പ്പാക്കേണ്ട ഫയലുകളില്‍ ആവശ്യമായ ഇടപെടലുകള്‍ വേഗത്തില്‍ നടത്തണം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു. യോഗ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ ജൂലൈ ഒന്നിന് മുന്‍പ് ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news