കട്ട്റു” ഓൺലൈൻ പ്രകാശനം നാളെ

കോവിഡ് മഹാമാരിയിൽ ജീവിതം പ്രതിസന്ധിയിലായ നാടകപ്രവർത്തകരുടെ നിത്യ ജീവിതത്തിനും കലാജീവിതത്തിനും ഉണർവും സഹായവും നൽകുക എന്ന ലക്ഷ്യത്തോടെ നാടകക്കൂട്ടം തലശ്ശേരി ഒരു പുതിയ നാടക അവതരണവുമായി എത്തുകയാണ്. കുട്ടികളും മുതിർന്നവരുമടക്കം മുപ്പത്തിയഞ്ചോളം കലാകാരന്മാർ ഒത്തു ചേർന്ന് ഒരുക്കുന്ന ശബ്ദ നാടകം കട്ട്റു ജൂൺ 19 ന് ഓൺലൈനിൽ പ്രകാശനം ചെയ്യുന്നു.

ജീവിത ഗന്ധിയായ ഒരു കഥയ്ക്ക് നാടകരൂപം നൽകി രചന നിർവഹിച്ചിരിക്കുന്നത് പി കെ ജഗത്ത്കുമാർ ആണ്. പ്രശസ്ത നാടക പ്രവർത്തകനും അവാർഡ് ജേതാവും തലശ്ശേരിയുടെ അഭിമാനവുമായ സുനിൽ കാവുംഭാഗം ഈ ശബ്ദ നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ലോക് ഡൗൺ കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കലാകാരൻമാർ വിവിധ ഇടങ്ങളിൽ നിന്നും റെക്കോർഡ് ചെയ്ത ശബ്ദശകലങ്ങൾ ക്രോഡീകരിച്ച് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താൽ എഡിറ്റ് ചെയ്ത്, പശ്ചാത്തല സംഗീതവും ആലേഖനവും നിർവഹിച്ചത് അനുഗ്രഹീത കലാകാരൻ സുമേഷ് ചാല ആണ്.

നാളെ വൈകുന്നേരം 7 മണിക്ക് പ്രശസ്ത സിനിമ സംവിധായകൻ അനീഷ് അൻവർ ഓൺലൈനിൽ നാടകത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചിത്രകുലപതി ആർടിസ്റ്റ് മദനൻ, പ്രശസ്ത കവി മുരുകൻ കാട്ടാക്കട, സിനിമ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, സുശീൽ കുമാർ തിരുവങ്ങാട്, കവയിത്രി ഷീജ വക്കം, ചിത്രകാരൻ ശിവകൃഷ്ണൻ മാസ്റ്റർ, ഡോ. സി കെ ഭാഗ്യനാഥ് തുടങ്ങിയവർ ഈ കലാ സംരംഭത്തിന് ആശംസകൾ അർപ്പിക്കും.

Media wings:

spot_img

Related Articles

Latest news